കണ്ണൂര്‍
     
urhere
 
     

Resource Centre > Rules

റിസോഴ്സ് സെന്‍റര്‍ നിയമങ്ങള്‍

 
 
   
 
 

Intranet Login

Username:

Password:

niftmail
 

I.                   CIRCULATION OF BOOKS

ബുക്കുകളുടെ സര്‍ക്കുലേഷന്‍

     

   ഓരോ വിദ്യാര്‍ത്ഥിക്കും ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബുക്ക് കടം വാങ്ങാം, കടം വാങ്ങിയ ബുക്ക് തിരിച്ചു നല്‍കേണ്ട തീയതിക്കുള്ളില്‍ നല്‍കിയിരിക്കണം.

   പുതുക്കലിനുള്ള കൌണ്ടറില്‍ ബുക്ക് ഭൌതികമായി ഹാജരാക്കിയിരിക്കണം.

  ഒരു ബുക്ക് തിരിച്ചുനല്‍കുന്നതിനുള്ള സമയത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍, തിരിച്ചുനല്‍കുന്നതിനുള്ള സമയത്തിനുള്ളില്‍ നല്‍കാത്തതിനുള്ള പിഴ താഴെ പറയും വിധം ചുമത്തപ്പെടും.

   ആദ്യ അഞ്ചു ദിവസങ്ങളിലേക്ക് ദിവസം 5 രൂപ & അതിനു ശേഷം ദിവസം 10 രൂപ വീതം.

   തിരിച്ചു നല്‍കേണ്ട സമയം പിന്നിട്ട് 180 ദിവസത്തിനകം ഒരു ബുക്ക് തിരികെ നല്‍കുന്നതില്‍ ഒരു അംഗം പരാജയപ്പെട്ടാല്‍, ബുക്കിന്‍റെ വിലയുടെ മൂന്നു മടങ്ങും കാലാവധി കഴിഞ്ഞതിന്‍റെ പിഴയും സുരക്ഷാ നിക്ഷേപത്തില്‍ നിന്നും വെട്ടിക്കുറയ്ക്കും.

  ആനുകാലികങ്ങള്‍, റഫറന്‍സ് ശേഖരങ്ങള്‍, സിഡി, ഡിവിഡികള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയവ വിതരണത്തിന് ലഭ്യമല്ല.

 

  II ബുക്കുകളുടെ നഷ്ടപ്പെടല്‍

   കടംവാങ്ങിയ ഏതെങ്കിലും ബുക്ക് നഷ്ടപ്പെട്ടാല്‍, അത് അടിയന്തരമായി ലൈബ്രേറിയനെ റിപ്പോര്‍ട്ടു ചെയ്യുകയും, ബുക്ക്   മടക്കിനല്‍കുന്നതിന്‍റെ സമയം പിന്നിട്ട പിഴ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നല്‍കുകയും വേണം.

   ബുക്ക് പകരം നല്‍കാന്‍ കഴിയാത്ത അംഗത്തിന്‍റെ കാര്യത്തില്‍, കുക്കിന്‍റെ ഏറ്റവും പുതിയ വിലയുടെ മൂന്നുമടങ്ങ് + ബുക്ക്   മടക്കിനല്‍കുന്നതിന്‍റെ സമയം പിന്നിട്ടതിനു പിഴ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ഈടാക്കും.

 

III.

III. പൊതു നിയമങ്ങള്‍

o       റിസോഴ്സ് സെന്‍ററിന്‍റെ ഉപയോക്താക്കള്‍, ആര്‍‌സിയില്‍   പ്രവേശിക്കുന്നതിനു മുന്‍പ് അവരുടെ ബാഗ്/ കയ്യിലുള്ള വസ്തുക്കള്‍ തുടങ്ങിയ   പ്രവേശന കൌണ്ടറില്‍ ഏല്‍പ്പിക്കുകയും പേരു തുടങ്ങിയവ രേഖപ്പെടുത്തുകയും   വേണം.

o       ആര്‍സി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അംഗങ്ങള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

o       ഫാഷന്‍ പ്രവചന പ്രസിദ്ധീകരണങ്ങളുടെ ഫോട്ടോകോപ്പിയെടുക്കല്‍       അനുവദനീയമല്ല.  

o       റിസോഴ്സ് സെന്‍ററില്‍ പൂര്‍ണ്ണമായ നിശബ്ദത പാലിച്ചിരിക്കണം.

o       ബുക്കുകള്‍ വാങ്ങുന്നതിനു മുന്‍പ് അംഗങ്ങള്‍ ബുക്കിന്‍റെ അവസ്ഥ        പരിശോധിച്ചിരിക്കണം.

o       അടിവരയിടല്‍, കുത്തിക്കുറിക്കല്‍, പേജുകള്‍ കീറിയെടുക്കല്‍ അല്ലെങ്കില്‍ മറ്റ്     വിധത്തിലുള്ള ബുക്കുകളുടെ നശീകരണം കര്‍ശനമായി വിലക്കിയിരിക്കുന്നു,       മാത്രമല്ല അവയെ കര്‍ശനമായി നേരിടുകയും ചെയ്യും     

o          ഏതെങ്കിലും അംഗം ഇഷ്യു ചെയ്യാത്ത ബുക്കുകള്‍/ മറ്റു വസ്തുക്കളുമായി    റിസോഴ്സ് സെന്‍ററിനു പുറത്ത് പോകുന്നതായി കണ്ടെത്തിയാല്‍ പിഴയീടാക്കും. പിഴയായി 2500 രൂപ അയാള്‍/ അവളില്‍ നിന്ന്    ഈടാക്കുകയും ഒരു സെമസ്റ്റര്‍ കാലം റിസോഴ്സ് സെന്‍ററില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യും.

o          ബാഗുകള്‍/ മറ്റു വസ്തുക്കള്‍/ പുകവലി മുതലായവ റിസോഴ്സ് സെന്‍ററില്‍   അനുവദനീയമല്ല.

o          ആര്‍സിയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്  ഓഫ് ചെയ്യുക.

       ലാപ്‌ടോപ്പ്, മൊബൈല്‍ തുടങ്ങിയ വ്യക്തിപരമായ കൈമുതലുകള്‍    നഷ്ടപ്പെട്ടാല്‍ റിസൊഴ്സ് സെന്‍ററിന് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല.